Share this Article
ഇടുക്കി ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍
Management of powder mills in Idukki High Range region in crisis

ഇടുക്കി ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍.ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിയായി മില്ലു നടത്തിപ്പുകാര്‍ ചൂണ്ടികാണിക്കുന്നു.വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും പ്രതിസന്ധി തീര്‍ക്കുന്നു.

ഹൈറേഞ്ച് മേഖലയില്‍ പൊടിമില്ലുകള്‍ നടത്തി ഉപജീവനം നടത്തുന്നവര്‍ മുന്‍കാലങ്ങളില്‍ നിന്ന് വൃത്യസ്തമായി പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്.ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്.

റേഷന്‍കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിയായി മില്ലു നടത്തിപ്പുകാര്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്താകെമാനമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പൂട്ടുവീണ പൊടിമില്ലുകള്‍ നിരവധിയുണ്ട്.

സ്പെയര്‍ പാര്‍ട്സുകളുടെ വില വര്‍ധനവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും ഈ മേഖലയില്‍ പ്രതിസന്ധി തീര്‍ക്കുന്നു.വരുമാനം കുറഞ്ഞതോടെ ലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവയും പൊടിമില്ല് നടത്തിപ്പുകാര്‍ക്ക് ബാധ്യതയായി മാറി.ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മേഖലയിലെ വരുമാന ഇടിവിന് ഇടവരുത്തിയിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories