Share this Article
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും
Rajasthan Royals will face Gujarat Titans in the Indian Premier League today

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലാണ് മത്സരം. തുടര്‍ച്ചയായ അഞ്ചാം ജയത്തിനായി രാജസ്ഥാനിറങ്ങുമ്പോള്‍ വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ഗുജറാത്തിന്റെ ലക്ഷ്യം. 

കളിച്ച നാല് മത്സരങ്ങളിലും ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമത്. അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ക്കുറഞ്ഞൊന്നും രാജസ്ഥാനില്ല. മികച്ച ഫോമിലുള്ള നായകന്‍ സഞ്ജു സാംസണും ജോസ് ബട്ട്‌ലറുമാണ് ബാറ്റിങ്ങില്‍ തുറുപ്പ് ചീട്ട്.

റിയാന്‍ പരാഗും, ധ്രുവ് ജുറലും, യശ്വസി ജയ്‌സ്വാളും പ്രതീക്ഷ നല്‍കുന്നു. ഓള്‍ റൗണ്ടര്‍ നിര കാക്കുന്നത് അശ്വിന്‍. ബൗളിങ്ങില്‍ സ്പിന്‍ കരുത്തായി യുസ് വേന്ദ്ര ചഹലും, അശ്വിനും. പേസ് നിര നയിക്കുന്നത് ട്രന്റ് ബോള്‍ട്ട്. നാന്ദ്രെ ബര്‍ഗറും ചേരുമ്പോള്‍ എതിരാളികള്‍ക്ക് വെല്ലുവിളിയാകും. അഞ്ച് മത്സരങ്ങള്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടു മത്സരം മാത്രമാണ് വിജയിക്കാനായത്.

മികച്ച താരങ്ങളുണ്ടായിട്ടും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിയുന്നില്ല. ബാറ്റിങ് നിരയില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും കെയിന്‍ വില്യംസണും, ഡേവിഡ് മില്ലറും, വൃദ്ധിമാന്‍ സാഹയുമാണ് പ്രതീക്ഷ. മധ്യനിരയില്‍ അസ്മത്തുള്ള ഒമര്‍സായിയും രാഹുല്‍ തെവാട്ടിയയും കരുത്തുകാട്ടും.

ബൗളിങ്ങില്‍ മോഹിത് ശര്‍മ്മയും ഉമേഷ് യാദവും, റാഷിദ് ഖാനും ടീമിന് പ്രതീക്ഷ നല്‍കുന്നു. ഇതുവരെ അഞ്ച് മത്സരങ്ങളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാല് മത്സരങ്ങള്‍ ഗുജറാത്തും ഒരു മത്സരം രാജസ്ഥാനും ജയിച്ചിട്ടുണ്ട്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories