Share this Article
ബലാത്സംഗ കേസില്‍ പ്രതിയായ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
A policeman accused in a rape case was found dead

ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി എ വി സൈജുവിനെയാണ് അംബ്ദേകര്‍ സ്റ്റേഡിയത്തിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം. 

വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എ വി സൈജുവിനെയാണ് കൊച്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ വ്യാജരേഖ സമര്‍പ്പിച്ച് ഇയാള്‍ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി.

തുടര്‍ന്ന് സൈജുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വാടക സംബന്ധിച്ച് പരാതി നല്‍കാന്‍ എത്തിയ വനിതാ ഡോക്ടറുമായി സൈജു അടുപ്പത്തിലാവുകയായിരുന്നു. പല തവണ തന്റെ കൈയില്‍നിന്ന് സൈജു പണം വാങ്ങിയതായും ഡോക്ടറുടെ പരാതിയിലുണ്ട്. 


Description


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories