Share this Article
ഇടുക്കി പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം
Widespread crop damage in Peerumedu residential area of ​​Idukki due to wild elephants attack

ഇടുക്കി പീരുമേട് ജനവാസ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം. പ്രദേശത്ത് ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കാട്ടാന ആക്രമണമുണ്ടാകുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന വനംവകുപ്പിന്റെ പ്രഖ്യാപനം വാക്കുകളില്‍ മാത്രമെന്ന് ആരോപണവും ശക്തമാണ്.

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനകളുടെ ആക്രമണത്തിൽ പൊറുതിമുട്ടി പീരുമേട് ജനവാസ മേഖലയിലെ ജനങ്ങൾ.  കഴിഞ്ഞദിവസം വൈകുന്നേരം 5 മണിക്ക് ശേഷമാണ് പീരുമേട് ഗവൺമെൻറ് ഗസ്റ്റ് ഹൗസ് ഭാഗത്ത്ജോസഫിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടം തെങ്ങ് പ്ലാവ് ഏലം കവുങ്ങ് തുടങ്ങിയ കൃഷി ദേഹണ്ണങ്ങൾവ്യാപകമായി നശിപ്പിച്ചു.

ഒരു കൊമ്പനും രണ്ട് പിടിയാനകളും ഉൾപ്പെടുന്ന കാട്ടാന കൂട്ടമാണ് പ്രദേശത്ത് എത്തി വ്യാപക കൃഷി നാശം വരുത്തിയിരിക്കുന്നത് .ഇതുകൂടാതെ തൊട്ടടുത്ത നടുവത്തേഴത്ത് സെബാസ്റ്റ്യൻ്റെ പുരയിടത്തിലെ വാഴയും ഏലവും അസീസിൻ്റെ പുരയിടത്തിലെ വാഴയും ഏലവുംകാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. 

രണ്ട് മാസങ്ങൾക്ക് മുൻപ് രാപ്പകലില്ലാതെ പീരുമേട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം എത്തി വ്യാപക കൃഷി നാശം വരുത്തുകയും രാത്രികാലങ്ങളിൽ അടക്കം പ്രദേശവാസികൾക്ക് ഭീതി പരത്തുകയും ചെയ്തു.      

തുടർന്ന് വനംവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംയുക്ത യോഗം ചേരുകയും ജനവാസ മേഖലയിൽ വന്യമൃഗ ശല്യം തടയുന്നതിന് ശാശ്വത പരിഹാരമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചതും ആണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പീരുമേട് ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരത്തിനായുള്ള പ്രാഥമിക നടപടികൾ പോലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല  .                                   
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories