ഇടുക്കി അടിമാലി താലൂക്കാശുപത്രിയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഡയാലിസിസ് യൂണിറ്റ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ആശുപത്രിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള പുതിയ ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റിനായി സ്ഥലം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. താലൂക്കാശുപത്രിയില്‍ ഡയാലിസിസിനായി സൗകര്യം ക്രമീകരിച്ചാല്‍ സാധാരണക്കാരായ രോഗികള്‍ക്കത് ആശ്വാസകരമാകും.
അടിമാലി താലൂക്കാശുപത്രിയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഡയാലിസിസ് യൂണിറ്റ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.ആശുപത്രിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള പുതിയ ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റിനായി സ്ഥലം ക്രമീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്.ഈ കെട്ടിടത്തിന്റെ മുകള്‍ നിലയിലാകും ഡയാലിസിസ് സെന്റര്‍ സജ്ജമാക്കുക.ഇതുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
താലൂക്കാശുപത്രിയില്‍ ഡയാലിസിസിനായി സൗകര്യം ക്രമീകരിച്ചാല്‍ സാധാരണക്കാരായ രോഗികള്‍ക്കത് ആശ്വാസകരമാകും.നിലവില്‍ രോഗികളില്‍ പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.അടിമാലി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സജ്ജീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പുതിയ ബ്ലോക്കില്‍ കെട്ടിടത്തിന്റെ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ അവസാനിക്കാത്തതാണ് സെന്റര്‍ തുടങ്ങുവാന്‍ നേരിടുന്ന കാലതാമസമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.