Share this Article
Union Budget
സ്കൂളിന് സമീപത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

A huge python was caught near the school

സ്കൂളിന് സമീപത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി .പാലോട് വനം റെയിഞ്ച് പ്രദേശത്തെ കുറുപുഴയിൽ എൽ.പി. സ്കൂളിന് മുന്നിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ ആർ.ആർ.ടി അംഗം ജയപ്രകാശാണ് പിടികൂടിയത് .

ഇന്നലെ രാത്രി 8:30 മണിയോടെ വാഹനയാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് തൊട്ടടുത്ത വീട്ടുകാരെ അറിയിക്കുകയും പാലോട് ആർ.ആർ.ടി ക്ക് വിവരം കൈമാറുകയുമായിരുന്നു.

പിടികൂടിയത് പത്ത് അടിയിലേറെ നീളവും, പതിനഞ്ച് കിലോയിലേറെ ഭാരവും 8 വയസ്സ് പ്രായവും വരുന്ന ആൺ പെരുമ്പാമ്പിനെ ആണെന്ന് പാമ്പ്പിടുത്തതിന് ശാസ്ത്രീയ പരീശീലനം നേടിയിട്ടുള്ള പാലോട് ആർ.ആർ.ടി അംഗം ജയപ്രകാശ് പറഞ്ഞു .പിടികൂടിയ പാമ്പിനെ സുരക്ഷിതമായ രീതിയിൽ അടുത്ത ദിവസം ഉൾവനത്തിൽ തുറന്ന് വിടുമെന്നും വനം വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories