Share this Article
പ്രതീക്ഷകളെല്ലാം ഒരു പന്തില്‍ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴസ് ഐഎസ്എലില്‍ നിന്ന് പുറത്ത്
Blasters are out of ISL after ending all hopes with one ball

പ്രതീക്ഷകളെല്ലാം ഒരു പന്തില്‍ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴസ് ഐഎസ്എലില്‍ നിന്ന് പുറത്ത്.പ്ലേ ഓഫില്‍ ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.

പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം നായകന്‍ അഡ്രിയാന്‍ ലൂണ കളത്തിലിറങ്ങുന്നുവെന്ന ആത്മവിശ്വാസത്തിനും ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കാനായില്ല. പ്ലേ ഓഫില്‍ മഞ്ഞപ്പടയെ മുട്ടുകുത്തിച്ച ഒഡീഷ സെമിഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.

കളിയില്‍ ലീഡ് എടുത്ത ശേഷമായിരുന്നു തോല്‍വി എന്നത്പരാജയത്തിന്റെ ആക്കം കൂട്ടുന്നു.മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു.ഇടവേളയ്ക്കു ശേഷം 67 ആം മിനിറ്റില്‍ ഫെഡോര്‍ സിര്‍നിച്ച് ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഒഡീഷയുടെ വല കുലുക്കി.

ജയം അരികെയെന്ന് തോന്നിപ്പിച്ചു കൊണ്ട് 87 ആം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായി.അവസാന മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളിലൂടെ സമനില പിടിച്ച ഒഡീഷ , എക്‌സ്ട്രാ ടൈമില്‍ രണ്ടാം ഗോളും നേടി.സമനിലയ്ക്കായി ശ്രമിച്ച രാഹുല്‍ കെപിയുടെ ഹെഡ്ഡറും ലക്ഷ്യം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ അസ്തമിച്ചു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories