തൃശൂര്‍ വന്നേരി കാട്ടുമാടം മനയിലെ സ്വര്‍ണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. ചാവക്കാട് സ്വദേശി മനാഫാണ് പിടിയിലായത്.
ഏപ്രില്‍ 9നാണ് 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ വന്നേരി കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്. ചാവക്കാട് മല്ലാട് സ്വദേശി മനാഫിനെയാണ് കൊടുങ്ങല്ലൂരില്‍ വച്ചു പെരുമ്പടപ്പ് സിഐ ടി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മനയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലധികം പഴക്കമുള്ള വിഗ്രഹവും പത്തു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളുമാണ് പ്രതി കവര്‍ന്നത്.
കൂടാതെ മനയുടെ മുന്‍വശത്തെ ഭണ്ഡാരവും പൊളിച്ചിരുന്നു. പ്രതി സ്വര്‍ണാഭരണങ്ങള്‍ വിറ്റതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച വിഗ്രഹങ്ങള്‍ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ നിന്നും പൊലിസ് കണ്ടെത്തി. നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ച ആളാണ് മനാഫ്.