ഇടുക്കി മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ മാംസ വില്‍പ്പനശാല തുറക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ രംഗത്ത്.തോട്ടം മേഖലയിലെ ഒട്ടുമിക്ക എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ചും മാംസ വില്‍പ്പന ശാല പ്രവര്‍ത്തിക്കുന്നുണ്ട്.
മൂന്നാറിലെ തോട്ടം മേഖലയില്‍ ഒട്ടുമിക്ക എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ചും മാംസ വില്‍പ്പന ശാല പ്രവര്‍ത്തിക്കുന്നുണ്ട്.2022ല്‍ മുതല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് കീഴിലുള്ള ലാക്കാട് എസ്റ്റേറ്റിലും മാംസ വില്‍പ്പന ശാല തുറന്നു. കമ്പനി നല്‍കിയ ഇടത്ത്് മൂന്ന് ലക്ഷം രൂപയോളം ചിലവഴിച്ച അറ്റകുറ്റപ്പണികള്‍ നടത്തി പ്രദേശവാസിയായ ശേഖരനായിരുന്നു വില്‍പ്പന ശാല നടത്തിപോന്നിരുന്നത്.
എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി മാനേജർ പശു ഇറച്ചി വില്‍പ്പന നടത്തുന്നനെതിരെ വില്‍പ്പന ശാലയുടെ ഗെയിറ്റും പൂട്ട് തകർത്ത് കബനി അധികൃതർ മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടുകയും സാധനങ്ങൾ എല്ലാം ഇവിടെ നിന്ന് മാറ്റുകയും ചെയ്തെന്ന് ഇവർ പറയുന്നു.മാംസ വില്‍പ്പന ശാല പൂട്ടിയതോടെ വില്‍പ്പന ശാല തുറക്കണമെന്ന ആവശ്യവുമായി തൊഴിലാളികളും രംഗത്തെത്തി.
മാംസവില്‍പ്പന ശാല ഇല്ലാത്ത സാഹചര്യത്തില്‍ ലാക്കാട് എസ്റ്റേറ്റിലെ ആളുകള്‍ക്ക് മറ്റ് എസ്റ്റേറ്റുകളില്‍ എത്തി മാംസം വാങ്ങേണ്ടുന്ന സ്ഥിതിയുണ്ട്.ഇതിന് ഏറെ ദൂരം സഞ്ചരിക്കണം.തന്നെയുമല്ല ഇവിടങ്ങളില്‍ എത്തുമ്പോള്‍ പലപ്പോഴും മാംസം ലഭ്യമാകാറുമില്ല.
ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മുമ്പ് എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന മാംസ വില്‍പ്പന ശാല വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് തൊഴിലാളി കുടുംബങ്ങളുടെ ആവശ്യം.