Share this Article
image
രാജാക്കാട് പൊന്മുടി റോഡില്‍ മലിനജനം റോഡിലേക്കൊഴുകുന്നത് ആരോഗ്യപ്രശ്‌നമുയര്‍ത്തുന്നു
In Ponmudi Road, Rajakkad, sewage flows into the road causing health problems.

ഇടുക്കി രാജാക്കാട് പൊന്മുടി റോഡിൽ ഐഒസി പമ്പിന് സമീപം മലിനജനം റോഡിലേക്കൊഴുകുന്നത് ആരോഗ്യപ്രശ്നമുയർത്തുന്നു.മലിനജലം റോഡരികിലൂടെ ഒഴുകുന്നതിനാൽ സമീപത്തെ കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

രൂക്ഷ ഗന്ധമുള്ള അഴുക്ക് ജലമാണ് ഇതുവഴി ഒഴുകുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും,അടുത്തു കൂടി പോകുന്ന വാഹനങ്ങളിലേക്കും വെള്ളം തെറിക്കാറുണ്ട്.പൊന്മുടി രാജാക്കാട് പൊതുമരാമത്ത് റോഡരികിലാണ് മലിനജലം തുറന്നു വിട്ടിരിക്കുന്നത്.മുൻപ് റോഡ് വികസനം നടത്തിയപ്പോൾ 

റോഡരികിലുണ്ടായിരുന്ന ഓടകൾ ഒഴിവാക്കിയിരുന്നു.മഴ വെള്ളം ഒഴുകി പോകാനായി ചില ഭാഗത്ത് മാത്രം ഐറീഷ് ഓടയാണ് തീർത്തിരുന്നത്. ഹോട്ടലുകളിലേയും,വ്യാപാര സ്ഥാപനങ്ങളിലേയും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടാതെ അവരവരുടെ സ്ഥലത്ത് തന്നെ കുഴി നിർമ്മിച്ച് അതിലേക്ക് വിടണമെന്നുമാണ് നിയമം.

ഓടയിലേക്ക് മലിനജലം ഒഴുക്കിയാൽ പഞ്ചായത്ത് ലൈസൻസും,ആരോഗ്യ വകുപ്പിൻ്റെ ലൈസൻസും ലഭിക്കില്ല.ഈ നിയമം ഉളളപ്പോഴാണ് പഞ്ചായത്തിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും കണ്ണുവെട്ടിച്ച് മലിനജനം റോഡിലേക്കൊഴുക്കുന്നത്. 

ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ഓടയിലും മലിനജനം ഒഴുക്കുന്നുണ്ട്. സമ്പൂർണ്ണ ശുചിത്വ പദവി ലഭിച്ച രാജാക്കാട് ഗ്രാമ പഞ്ചായത്തിലാണ് ഈ ദുർഗതി.എത്രയും പെട്ടെന്ന് ഇതിൻ്റെ കാരണക്കാരെ കണ്ടെത്തുകയും ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories