Share this Article
കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
elephant dies after falling in well in thrissur

തൃശൂർ  മാന്ദാമംഗലം  ആനക്കുഴിയിൽ  കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടു പറമ്പിലെ കിണറ്റിലാണ് കൊമ്പൻ  വീണത്.. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കിടെ  ഇന്ന് രാവിലെയാണ്  ആന ചരിഞ്ഞത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആയിരുന്നു സംഭവം.ആനക്കുഴി സ്വദേശി സുരേന്ദ്രന്റെ വീട്ടു പറമ്പിലെ കിണറ്റിലാണ് കൊമ്പൻ  വീണത്..ആഴമുള്ള വെള്ളമുള്ള കിണറിലാണ് ആന വീണത്..ആനയെ കരയ്ക്ക്  കയറ്റാനായി ജെസിബി ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ച്  മണ്ണ്  മാന്തി  ആനയുടെ സമീപത്തു വരെ എത്തിയതായിരുന്നു.

ഇതിനിടെയാണ് ഇന്ന് രാവിലെ  7മണിയോടെ  ആന ചരിഞ്ഞത്..അനങ്ങാൻ ആവാതെ കിണറിൽ കുടുങ്ങിയ നിലയിലായിരുന്നു ആന കിണറിൽ  കിടന്നത്.വീഴ്ചയുടെ ആഘാതത്തിൽ നടുവിന് ഏറ്റ സാരമായ പരിക്കാകാം  മരണകാരണം എന്നാണ്  നിഗമനം

മാന്നാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്രദേശമാണ് ആനക്കുഴി. ക്രൈയിൻ  ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി വനത്തിൽ കൊണ്ടുപോയി  സംസ്കരിക്കും. നിരന്തരം ആന ശല്യം ഉള്ള മേഖല ആണ് മാന്നാമംഗലം.

കഴിഞ്ഞ ദിവസവും ആനക്കുഴി പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു.  പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുവെന്ന് വനം വകുപ്പ് അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories