Share this Article
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പില്‍...
The election campaign in the state is in the last lap...

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. നാളെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ആവേശം അവസാന ലാപ്പില്‍ എത്തിയതോടെ കൊടുമ്പിരികൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. വോട്ടുറപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡല പര്യടനം നാളെവരെ നടക്കും.

പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുകായണ്. നാളത്തെ കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറുമണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്.

വെള്ളിയാഴ്ച കേരളം വിധിയെഴുതും. ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട രണ്ടുകക്ഷികള്‍ പരസ്പരം മത്സരിക്കുന്നു എന്നതിനാല്‍ ദേശീയ തലത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുക.

   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories