Share this Article
image
സ്വകാര്യ ബസ്സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് അപകടം
Accident between private bus and KSRTC bus

കൊല്ലം ശൂരനാട് വടക്ക് പുളിമൂട് ജംഗ്ഷനില്‍ സ്വകാര്യ ബസ്സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. ഒരേ ദിശയില്‍ പോകുകയായിരുന്ന ഇരു വാഹനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.

സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് പിറകില്‍ വന്ന കെഎസ്ആര്‍ടിസി ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളിലെയും നിരവധി യാത്രികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ ചികിത്സയിലാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories