പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇരുപത് സീറ്റും തൂത്തു വാരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.
പിണറായിയിലെ അമല യു.പി സ്‌കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കൊപ്പം വീട്ടില്‍ നിന്നും കാല്‍ നടയായി എത്തിയ പിണറായി ക്യൂ നിന്ന് മുഖ്യമന്ത്രി വോട്ട് ചെയ്തു.
എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വന്‍ സ്വീകാര്യതയുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് പ്രധാനമന്ത്രി പറഞ്ഞ രണ്ടക്കത്തില്‍ പൂജ്യം ഉണ്ടാകും ഒന്ന് ഉണ്ടാകില്ലെന്നും പിണറായി പരിഹസിച്ചു.
യുഡിഎഫ് 20ല്‍ 20 സീറ്റും നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളേജില്‍ പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസനും ജഗതി യു.പി സ്‌കൂളില്‍ വോട്ട് ചെയ്തു.
അത്തോളി മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വോട്ട് ചെയ്തത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് ജനങ്ങള്‍ വോട്ടു ചെയ്യുന്ന വിധിയെഴുത്തെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് സഹായകരമാകില്ലെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മുതിര്‍ന്ന ബിജെപി നേതാവ് ഓ രാജഗോപാല്‍ ജവഹര്‍ നഗറിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അരോളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മൊറാഴ സി.എച്ച് കമ്മാരന്‍ മാസ്റ്റര്‍ സ്മാരക സ്‌കൂളിലും സമ്മതിദാന അവകാശം വിനിയോഗിച്ചു.
മസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോട് വിശ്വം..മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ തിരുവനന്തപുരം കുന്നുകുഴി യു പി സ്‌കൂളില്‍ വോട്ട് ചെയ്തു