Share this Article
ICU പീഡന കേസ് അതിജീവിത ഇന്നുമുതല്‍ വീണ്ടും സമരം തുടങ്ങും
ICU torture case Athijeevta will resume strike from today

ഐ.സി.യു പീഡന കേസ് അതിജീവിത ഇന്നുമുതൽ വീണ്ടും സമരം തുടങ്ങും. ഡോ.കെ.വി.പ്രീതയ്ക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് അതിജീവിത വീണ്ടും സമര രംഗത്തിറങ്ങുന്നത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുമ്പിലാണ് സമരം നടത്തുക. നേരത്തെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ അതിജീവിതയെ  അനുനയിപ്പിച്ച് മൂന്നുദിവസത്തിനകം നടപടി ഉണ്ടാക്കിത്തരാമെന്ന് ഉത്തര മേഖല ഐ.ജി ഉറപ്പുനൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് അതിജീവിത വീണ്ടും സമര രംഗത്ത് ഇറങ്ങുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories