Share this Article
KERALAVISION TELEVISION AWARDS 2025
ആന്‍ഡമാനിലേക്ക് വിമാനയാത്രാ പാക്കേജുമായി IRCTC
IRCTC with flight package to Andaman

ആന്‍ഡമാനിലേക്ക് വിമാനയാത്രാ പാക്കേജുമായി ഐആര്‍സിടിസി.ആറ് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മേയ് 12 മുതലാണ് ആരംഭിക്കുന്നത്.

സഞ്ചാരികള്‍ എപ്പോഴും പോകാന്‍ കൊതിക്കുന്ന സ്ഥലമാണ് ആന്‍ഡമാന്‍.ആന്‍ഡമാനിലേക്ക് യാത്ര പോകാന്‍ സുവര്‍ണാവസമൊരുക്കിയാണ് ഐആര്‍സിടിസിയുടെ വിമാന യാത്രാ പാക്കേജ് ആരംഭിക്കുന്നത്.ഭാരത സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

മേയ് 12 മുതല്‍ 17 വരെയാണ് വിമാനയാത്രാ പാക്കേജ്.ആറുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയിലൂടെ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയും.പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പോര്‍ട്ട് ബ്ലെയര്‍,റോസ് ഐലന്‍ഡ്,നോര്‍ത്ത് ബേ ഐലന്റ്,ഹാവ്ലോക്ക് ഐലന്റ്,നീല്‍ ഐലന്റ് എന്നിവയും സന്ദര്‍ശിക്കാം.

നെടുമ്പാശ്ശേരിയില്‍ നിന്നും പോര്‍ട്ട് ബ്ലേയറിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍ ,പ്രഭാത ഭക്ഷണം അത്താഴം എന്നിവയോടൊപ്പം ഹോട്ടല്‍ താമസം,ദ്വീപുകളിലേക്കുള്ള യാത്രകള്‍ക്ക് ക്രൂയിസ് അല്ലെങ്കില്‍ ഫെറി ടിക്കറ്റുകള്‍,യാത്രകള്‍ക്ക് എസി വാഹനം,ഐആര്‍സിടിസി ടൂര്‍ മാനേജറുടെ സേവനം,യാത്രാ ഇന്‍ഷുറന്‍സ് എന്നിവയും പാക്കേജില്‍ ഉള്‍പ്പെടുന്നു.ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 53,430 രൂപ മുതലാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories