Share this Article
റിപ്പോര്‍ട്ട് കിട്ടും വരെ സമരം തുടരും; ICU പീഡന കേസ് അതിജീവിത സമരം പുനരാരംഭിച്ചു
The strike will continue until the report is received; ICU torture case resumes protest for survival

ഐസിയു പീഡന കേസ് അതിജീവിത നീതി തേടി സമരവുമായി വീണ്ടും തെരുവിലിറങ്ങി. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താത്ത ഡോ.കെ.വി.പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാത്തതിനാലാണ് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ അതിജീവിത വീണ്ടും സമരം തുടങ്ങിയത്.

ഐജി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ നീതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്ന് അതിജീവിത കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ കേസ് അട്ടിമറിക്കാന്‍ പൊലീസ് കൂട്ടു നില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories