Share this Article
image
പോക്‌സോ കേസില്‍ 44 കാരന് 106 വര്‍ഷം കഠിന തടവ്
44 year old gets 106 years rigorous imprisonment in POCSO case

പോസ്‌കോ കേസില്‍ 44 കാരന് 106 വര്‍ഷം കഠിന തടവ് ബുദ്ധിമാന്ദ്യമുള്ള 15കാരിയെ പീഡിപ്പിച്ച കേസിലാണ്, തൃശൂര്‍ പുലാക്കോട് സ്വദേശി പത്മനാഭന്‍ എന്ന പ്രദീപിനെ, ഒരു നൂറ്റാണ്ടിലധികം കാലത്തേയ്ക്ക ദേവികുളം കോടതി ശിക്ഷിച്ചത്.ഇടുക്കി അടിമാലിയിൽ ഹോട്ടല്‍ ജോലിയ്ക്കായി എത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു.

2022ലാണ് കേസിനാസ്പദമായ സംഭവം. അടിമാലിയില്‍ ഹോട്ടല്‍ ജോലിയ്ക്ക് വന്ന പ്രദീപ്, ഒരുമിച്ച് ജോലി ചെയ്തിരുന്ന സ്ത്രീയുമായിസൗഹൃദത്തിലാവുകയും ഇവരുടെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീയും മറ്റുള്ളവരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇവരുടെ 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയായിരുന്നു.

പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക മാറ്റി ഗര്‍ഭശ്ചിദ്രം നടത്തിയിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടും വന്നിരുന്നു. അടിമാലി പോലിസ് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ് കെ ജോസഫ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രൊസിക്യൂഷനായി അഡ്വ. സ്മിജു കെ ദാസ് ഹാജരായി.

106 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുമാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ 22 മാസം കൂടി ശിക്ഷ അനുഭവിയ്ക്കണം. പിഴ തുക പെണ്‍കുട്ടി്ക്ക് നല്‍കണം. ഒപ്പം ഇടുക്കി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ വിക്ടിം കോംമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് നഷ്ട പരിഹാരം അനുവദിയ്ക്കാനും കോടതി ഉത്തരവായി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories