കൊച്ചി: പ്രാദേശിക ചാനലുകളുടെ കോർഡിനേഷൻ കമ്മിറ്റി യോഗം കൊച്ചിയിലെ സിഒഎ ഭവനിൽ നടന്നു.യോഗത്തിൽ നൂറോളം ചാനൽ പ്രതിനിധികൾ പങ്കെടുത്തു. വർത്തമാന കാലത്ത് ബദൽ മാധ്യമസാധ്യതയാണ് പ്രാദേശിക മാധ്യമ കൂട്ടായ്മയെന്ന് സിഒഎ സംസ്ഥാന അധ്യക്ഷൻ പ്രവീൺ മോഹൻ പറഞ്ഞു.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൊച്ചിയിൽ ചേർന്ന ചാനൽ കോർഡിനേഷൻ മീറ്റിംഗ്. പ്രാദേശിക ചാനലുകളുടെ നിലനിൽപ് തന്നെ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ചാനൽ പ്രതിനിധികളാണ് പങ്കെടുത്തത്.
പ്രാദേശിക ചാനലുകളുടെ നിലനിൽപിനായി പരിശ്രമിക്കുന്ന ഏക എം എസ് ഒ കേരളവിഷനാണെന്ന് സിഒഎ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് പറഞ്ഞു.
സിഒഎയുടെയും കേരളവിഷൻ്റെയും പോരാട്ട വഴിയിൽ ഏറ്റവും വലിയ സഹായം പ്രാദേശിക ചാനലുകളുടെ പ്രവർത്തനം ആയിരുന്നുവെന്ന് പറഞ്ഞ സിഒഎ സംസ്ഥാന അധ്യക്ഷൻ പ്രവീൺ മോഹൻ, പ്രാദേശിക ചാനലുകളുടെ വ്യക്തിത്വം നിലനിർത്തുന്നതിനുള്ള ശ്രമമാണ് ഇക്കാലത്ത് ആവശ്യമെന്നും അതിനായി ഒറ്റക്കെട്ടായ പ്രവർത്തനം വേണമെന്നും ഓർമ്മിപ്പിച്ചു.
സിഡ്കോ ചെയർമാൻ കെ. വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. സിഒഎ ജനറൽ സെക്രട്ടറി പി ബി സുരേഷ് മുഖ്യാതിഥിയായി. ചാനൽ കോർഡിനേഷൻ കൺവീനറും കേരളവിഷൻ എംഡിയുമായ പ്രിജേഷ് ആച്ചാണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. കേരളവിഷൻ ഡയറക്ടർ ബോർഡ് അംഗം ഷുക്കൂർ കോളിക്കര യോഗത്തിൽ നന്ദി പറഞ്ഞു.