Share this Article
സംസ്ഥാനത്ത് ഉയര്‍ന്ന താപനില; മെയ് 7 വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
High temperature in the state; Yellow alert in 12 districts till May 7

ഉയര്‍ന്ന താപനിലയില്‍ വിയര്‍ത്ത് സംസ്ഥാനം.  ജാഗ്രതയുടെ ഭാഗമായി മെയ് 7 വരെ  12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി,വയനാട്,  ഒഴികെയുള്ള ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ രേഖപ്പെടുത്തിയേക്കാം. അതേസമയം ചൂടിനാശ്വാസമായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴക്കും സാധ്യത. മെയ് ഏഴ് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories