ആലുവയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ പരിശോധന തുടരും. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ കുപ്രസിദ്ധ ഗുണ്ടാ റിയാസിന്റെ വീട്ടില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തിരുന്നു.
പെരുമ്പാവൂര്‍, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലായിരുന്നു ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പരിശോധനയില്‍ പറവൂരിലെ കുപ്രസിദ്ധ ഗുണ്ടാ റിയാസിന്റെ വീട്ടില്‍ നിന്നാണ് നാല് തോക്കും 20 വെടിയുണ്ടകളും 9 ലക്ഷം രൂപയും പിടിച്ചെടുത്തത്.
പെരുമ്പാവൂര്‍ അനസ്സിന്റെ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് റിയാസ്. തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നു. പണത്തിന്റെ ഉറവിടവും വ്യക്തമല്ല.റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ്.
ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണസംഘവും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. ആലുവ കേന്ദ്രീകരിച്ച് ഗുണ്ട സംഘങ്ങളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ആയിരുന്നു പ്രത്യേക പരിശോധന. പരിശോധനകള്‍ തുടരുമെന്ന് എസ്.പി വ്യക്തമാക്കിയിരുന്നു.