Share this Article
തൂങ്ങാംപാറയില്‍ നിയന്ത്രണം വിട്ട ലോറി വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അപകടം
A lorry lost control and crashed into an electric pole in Thungampara

തിരുവനന്തപുരം തൂങ്ങാംപാറയില്‍ നിയന്ത്രണം വിട്ട ലോറി വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അപകടം. രാത്രി ഏഴരയോടെയാണ് സംഭവം. 

ചിങ്ങവനത്ത് നിന്നും കോവളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കിനും കാറിനും സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റ് രണ്ടായി ഓടിഞ്ഞ് ലോറിയുടെ മുകളില്‍ വീണു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ കല്ലുപാലം സ്വദേശി താജുദ്ദീനും കൊല്ലം സ്വദേശികളായ മറ്റ് രണ്ട് ഡ്രൈവര്‍മാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവ ശേഷം കാട്ടാക്കട കെ.എസ്.ഇ.ബി അധികൃതര്‍ എത്തി വൈദ്യുത ബന്ധം വിച്ഛേദിച്ചു. അതെ സമയം റോഡ് തിരിയുന്ന ഭാഗത്ത് സമീപത്തെ ആക്രികയിലെ സാധനങ്ങള്‍ റോഡിലേക്ക് ഇറക്കിവച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാശികള്‍ പറയുന്നു.

മുന്‍പും സമാനമായി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അപകടം തുടര്‍ കഥയായതോടെ സാധനങ്ങള്‍ മാറ്റാന്‍ കാട്ടാക്കട പൊലീസ് ഉടമയോട് അവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories