Share this Article
മലയാളി യുവതി കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ, ഭ‍ര്‍ത്താവിനെ കാണാനില്ല
വെബ് ടീം
posted on 09-05-2024
1 min read
MALAYALI WOMEN FOUND DEAD IN CANADA

ടൊറന്റോ: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ഡോണയാണ് (30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ കാണാതായെന്നാണ് വിവരം. 

മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories