Share this Article
KERALAVISION TELEVISION AWARDS 2025
കുന്നംകുളത്ത് കാര്‍ എസി സര്‍വീസ് സെന്ററില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു
A car caught fire when it was parked at a car AC service center in Kunnamkulam

കുന്നംകുളം കക്കാട് അമ്പലത്തിന് സമീപത്തെ കാർ എസി സർവീസ് സെന്ററിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ഇന്നലെ ആയിരുന്നു  സംഭവം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. തീ ആളിപ്പടരുന്നത് കണ്ടതോടെ നാട്ടുകാർ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.

തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.  കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. തീപിടുത്തത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും കത്തി നശിച്ചു.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories