Share this Article
തൃശ്ശൂര്‍ സ്വദേശിയായ യുവാവ് തായ് വാനില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

A young man from Thrissur died after falling from a building in Taiwan

തൃശ്ശൂര്‍  പരിയാരം  വേളൂക്കര സ്വദേശിയായ യുവാവ് തായ് വാനില്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. വേളൂക്കര   വട്ടോലി വീട്ടില്‍ അനീഷാണ് മരിച്ചത്. തായ്വാനിലെ   കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യവേ  രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ആണ് മരണം സംഭവിച്ചത്. 6 മാസം മുന്‍പാണ് അനീഷ് ജോലിക്കായി  തായ്വാനില്‍ എത്തിയത്. മൃതദേഹം  നാട്ടിലെത്തിക്കാന്‍ എംബസിയുമായി ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories