Share this Article
image
തൃശൂരിൽ 9 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
Stale food seized from 9 hotels in Thrissur

തൃശ്ശൂരിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം  നടത്തിയ മിന്നൽ  പരിശോധനയിൽ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പിടികൂടിയ ഭക്ഷണപദാർത്ഥങ്ങൾ കോർപ്പറേഷൻ മുമ്പിൽ ഹോട്ടലുകളുടെ പേര് സഹിതം പ്രദർശിപ്പിച്ചു.

കോർപ്പറേഷൻ പരിധിയിലെ 26 ഹോട്ടലുകളിലാണ്   പരിശോധന നടത്തിയത്. അതേസമയം പെരിഞ്ഞനത്ത്  ഭക്ഷ്യവിഷബാധയേറ്റ് മധ്യവയസ്ക മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ വൈകിട്ടും ഇന്ന്  രാവിലെ ആറുമണിമുതലും  നടത്തിയ പരിശോധനയിലാണ് പഴയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. പെരിഞ്ഞനത്തെ ഭക്ഷ്യ വിഷബാധയുടെ  പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത  അടിയന്തര യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായിയായിരുന്നു നടപടി.

ആരോഗ്യ വകുപ്പിനോട് ഭക്ഷ്യവിഷബാധ കേസുകള്‍ കണ്ടെത്തിയാല്‍ ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാനും , ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിച്ചു  ഉറപ്പുവരുത്താനും കളക്ടർ നിർദ്ദേശിച്ചിരുന്നു .

കോർപ്പറേഷൻ പരിധിയിലെ   26 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് 9   ഇടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്..അതേസമയം ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി ഉസൈബ മരിച്ച സംഭവത്തിൽ കൈപ്പമംഗലം പോലീസ് അസോഭാവിക ഭരണത്തിന് കേസെടുത്തു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം  തുടർ നടപടിയിലേക്ക് കടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories