Share this Article
KERALAVISION TELEVISION AWARDS 2025
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
CPM state secretariat meeting today

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ രൂപപ്പെട്ട തർക്കമാണ് പ്രധാന ചർച്ചാവിഷയമാവുക. ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന രണ്ടുസീറ്റിൽ ഒരെണ്ണം സിപിഎം നിലനിർത്തിയാൽ മറ്റൊരു സീറ്റ് ആർക്കുനൽകും എന്നത് ചർച്ച ചെയ്യും.

രാജ്യസഭയിലെ ഒരുസീറ്റിൽ കാലാവധി പൂർത്തിയാക്കുന്ന സിപിഐ, കേരളാ കോൺഗ്രസ് എം പാർട്ടികൾ ഈ സീറ്റ് വീണ്ടും ആവശ്യപ്പെടും. അതേസമയം RJD, NCP എന്നീ പാർട്ടികളും സീറ്റ് ആവശ്യപ്പെടുന്നുണ്ട്. സിപിഎം ആരംഭിച്ച ഉഭയകക്ഷി ചർച്ചയെപ്പറ്റിയും സെക്രട്ടറിയേറ്റ് വിലയിരുത്തും. യോഗതീരുമാനം ഉച്ചക്ക് ശേഷം എം വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories