Share this Article
പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ കയറിക്കൂടി; തലയിൽ വയ്ക്കാൻ കൈയ്യിലെടുത്തപ്പോൾ കടിയേറ്റു
വെബ് ടീം
posted on 01-06-2024
1 min read
python-snake-in-helmet-bite-snake-rider

കണ്ണൂര്‍: മഴക്കാലം ആയാൽ ഇഴജാതികളും മറ്റും സുരക്ഷിത ഇടങ്ങൾ തേടി ഇരുചക്ര വാഹനങ്ങളിലും മറ്റും കയറി കൂടാറുണ്ട്. കണ്ണൂരിൽ നിന്ന് അത്തരത്തിൽ ഉള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്. 

രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ് ഹെൽമറ്റ് എടുത്ത് തലയിൽ വെക്കാനായി പോയി. എന്നാൽ ഈ സമയത്ത് ഹെൽമറ്റിന് ഭാരക്കൂടുതൽ തോന്നി. ഹെൽമറ്റിനുള്ളിൽ കുഞ്ഞ് പെരുമ്പാമ്പ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു. ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെൽമറ്റ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് പാമ്പ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories