പ്രതിരോധ മേഖലയിലാകെ കൂടുതല്‍ ശക്തി പ്രാപിച്ച് ഇന്ത്യ.ഇന്ത്യയുടെ രണ്ടാമത്തെ ആണവോര്‍ജം ഇന്ധനമാക്കിയ ബാലിസ്റ്റിക് മിസൈല്‍ സബ്‌മൈറന്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം കമ്മീഷന്‍ ചെയ്യും.
ഐഎന്‍എസ് അരിഗട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബാലിസ്റ്റിക് മിസൈല്‍ മുങ്ങികപ്പല്‍ ഈ വര്‍ഷം അവസാനത്തോടെയാണ് കമ്മീഷന്‍ ചെയ്യുക.ആണവ മുങ്ങികപ്പല്‍ നിര്‍മിക്കാനുള്ള അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസല്‍ പദ്ധതിക്ക് കീഴില്‍ വിശാഖപട്ടണത്തെ കപ്പല്‍ നിര്‍മാണശാലയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
2017 ല്‍ പുറത്തിറങ്ങിയ ഇത് ഏഴ് വര്‍ഷത്തിന് ശേഷമാണ് കമ്മീഷന്‍ ചെയ്യുന്നത്.111.6 മീറ്റര്‍ നീളമുള്ള ഈ ഇന്ത്യന്‍ നിര്‍മിത ആണവ മുങ്ങികപ്പലിന് 6000 ടണ്‍ ഭാരം വഹിക്കാനാവും.ഇന്ത്യ പുറത്തിറക്കുന്ന മൂന്ന് ആണവ മുങ്ങികപ്പലുകളില്‍ ഒന്നാണ് അരിഗട്ട്.
2009 ജൂലെയിലാണ് ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ആണവ മുങ്ങികപ്പല്‍ ഐഎന്‍എസ് അരിഹന്ത് പുറത്തിറക്കുന്നത്.2016 ഓഗസ്റ്റില്‍ ഐഎന്‍എസ് അരിഹന്ത് കമ്മീഷന്‍ ചെയ്യുകയും ചെയ്തു.രണ്ടാമത്തെ മുങ്ങികപ്പലാണ് ഐഎന്‍എസ് അരിഗട്ട്.
ഇതുവരെ പേരിടാത്ത മൂന്നാമത്തെ മുങ്ങികപ്പലിന്റെ നിര്‍മാണം 2021 നവംബറിലാണ് ആരംഭിച്ചത്.വിശാഖപട്ടണത്തെ ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ നിര്‍മാണശാലയിലാണ് ഐഎന്‍എസ് അരിഗട്ട് നിര്‍മിച്ചത്.
റഷ്യന്‍ സഹായത്തില്‍ വികസിപ്പിച്ചെടുത്ത മുങ്ങികപ്പലിന് 82.5 മെഗാവാട്ട് ലൈറ്റ് വാട്ടര്‍ റിയാക്ടാണ് കരുത്ത്.വെള്ളത്തിനടിയില്‍ 24 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയിലും വെള്ളത്തിന് മുകളിലൂചെ 10 നോട്ടിക്കല്‍ വരെ വേഗതയിലും സഞ്ചരിക്കാന്‍ ഐഎന്‍എസ് അരിഗട്ടിന് സാധിക്കും