ഇടുക്കി വാഴത്തോപ്പിൽ നൂറുകണക്കിന് കെഎസ്ഇബി ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. അധികൃതർ തിരിഞ്ഞുനോക്കുന്നില്ലന്ന് ആക്ഷേപം. അധികൃതരുടെ അനാസ്ഥമൂലം കെട്ടിടങ്ങളിൽ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുട ശല്യവും രൂക്ഷമായിട്ടുണ്ട്.
വാഴത്തോപ്പിൽനൂറുകണക്കിന് കോർട്ടേഴ്സുകളാണ് വൈദ്യുത വകുപ്പിന്റെ ഉടമസ്ഥതയിലുള്ളത്. ഇടുക്കി ഡാമിൻറെ നിർമ്മാണ സമയത്ത് ഉദ്യോഗസ്ഥന്മാർക്ക് താമസിക്കുന്നതിന് നിർമ്മിച്ച കോർട്ടേഴ്സുകളെല്ലാം ഇപ്പോൾ കാടുകയറി നശിക്കുകയാണ്. വളരെ കുറച്ചിടങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥർ താമസമുള്ളത്.
സർക്കാർ ഓഫീസുകൾക്കും സർക്കാർ ജീവനക്കാർക്കു താമസിക്കുവാനും വേണ്ടത്ര കെട്ടിടങ്ങൾ ഇല്ലാതെ പ്രതിസന്ധി നേരിടുമ്പോഴും ഉപേക്ഷിക്കപെട്ട കോർട്ടേഴ്സുകൾ അറ്റകുറ്റപ്പണികൾ നടത്തുവാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലന്നാണ് ആക്ഷേപം. പ്രദേശം കാടുമൂടിയതോടെ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളുടെയും ശല്യം രൂക്ഷമായിട്ടുണ്ട്. ജില്ലാഭരണകൂടം ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.