കണ്ണൂർ തളിപ്പറമ്പിനടുത്ത പൂമംഗലത്ത് തെരുവുനായ ശല്യം രൂക്ഷമായി. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തെരുവ് നായ്ക്കൾ കടിച്ചുപറിച്ച് നശിപ്പിച്ചു. പൂമംഗലം ആലയാടെ കടുങ്ങാൻ മുഹമ്മദ് ഷിബിലിൻ്റെ സ്കൂട്ടറാണ് നശിപ്പിച്ചത്.
പ്രദേശത്ത് തെരുവുനായ ശല്യം കാരണം സ്കൂളിലും മദ്രസയിലും പോകുന്ന വിദ്യാർത്ഥികൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. തെരുവ് നായ്ക്കൾ കുട്ടികൾക്ക് നേരെ കുരച്ചു ചാടുന്ന പ്രവണതയും ഉണ്ട്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.