ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയിയെ പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്ന് അച്ഛൻ പറഞ്ഞു.
ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മുന്‍ ആണ്‍സുഹൃത്തിനെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചിരുന്നുവെന്നും യുവാവ് മൊഴിയില്‍ പറഞ്ഞു. മൊഴി വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് മരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കുട്ടി ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.