Share this Article
image
ശക്തന്‍ തമ്പുരാന്റെ പ്രതിമ കേടുപാടുകള്‍ തീര്‍ക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
The statue of Lord Shakta was taken to Thiruvananthapuram for repairs

തൃശ്ശൂരിൽ കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ കേടുപാടുകൾ തീർത്ത് പുനർനിർമ്മിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇക്കഴിഞ്ഞ  9ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ഇടിച്ച് പ്രതിമ തകർന്നത്..

പ്രതിമയുടെ പുനർനിർമ്മാണത്തിന് ആവശ്യമായ പുനർനിർമ്മാണത്തിനാവശ്യമായ 19 ലക്ഷം രൂപയിൽ 10 ലക്ഷം  രൂപ കെഎസ്ആർടിസി വഹിക്കും. ബാക്കി തുക തൃശൂർ എംഎൽഎ പി ബാലചന്ദ്രന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

രണ്ടുമാസത്തിനുള്ളിൽ കേടുപാടുകൾ തീർത്ത്  പ്രതിമ പുനഃസ്ഥാപിക്കാനാകും  എന്നാണ് പ്രതീക്ഷ. പാപ്പനംകോട്ടെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് പ്രതിമയുടെ അറ്റകുറ്റപ്പണികൾ നടക്കുക. 

ജൂൺ 9ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു പ്രതിമ തകർന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്‌ പോയിരുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസ് ശക്തൻ നഗറിലെ റൗണ്ട് എബൗട്ട് തകർത്ത് പ്രതിമയെ ഇടിച്ചു വീഴ്ത്തിയാണ് നിന്നത്.  പുറകിലേറ്റ  ശക്തമായ ഇടിയിൽ മുന്നോട്ട് മറിഞ്ഞു വീണ പ്രതിമയുടെ അരക്ക് താഴെയുള്ള ഭാഗത്തും കൈകൾക്കുമാണ് തകരാർ സംഭവിച്ചത്. 

2013ൽ 35 ലക്ഷം രൂപ ചെലവില്‍ തിരുവനന്തപുരം സ്വദേശിയായ ശില്‍പി കുന്നുവിള മുരളിയാണ് പ്രതിമ നിർമ്മിച്ചത്. വെങ്കലത്തിൽ ആയിരുന്നു  തൃശൂർ നഗരത്തിന്റെ ശില്പിയായ   ശക്തന്‍ തമ്പുരാന്റെ  പ്രതിമ നിര്‍മിച്ചത്. ശക്തൻ തമ്പുരാനെപ്പറ്റിയുള്ള ചരിത്ര പുസ്തകങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം മനസില്‍ വന്ന മുഖമാണ് ശില്പി ശക്തൻ പ്രതിമക്ക് നൽകിയത്.

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories