Share this Article
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി
വെബ് ടീം
posted on 20-06-2024
1 min read
150-people-who-participated-in-the-wedding-got-food-poisoning

പാലക്കാട്:ഷൊര്‍ണൂരില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 150 ഓളംപേര്‍ക്ക് ഭക്ഷ്യവിഷബാധ. വരനും വധുവും ഭക്ഷ്യവിഷബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു. വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹ റിസപ്ഷന്‍. ഛര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പലരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയത്. ഷൊര്‍ണൂരിലുള്ള കാറ്ററിങ് കമ്പനിയാണ് വിവാഹച്ചടങ്ങില്‍ ഭക്ഷണം നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories