വയസ് വെറുമൊരു സംഖ്യ മാത്രമാണെന്ന് നമ്മളെല്ലാവരും തമാശയ്ക്ക് പറയാറുണ്ട്. എന്നാല്‍ അത് സത്യമാക്കുകയാണ് ആഷലി വിന്‍ എന്ന രണ്ടു വയസുകാരന്‍.
ജനിച്ചിട്ട് കൊല്ലം രണ്ടേ ആയുള്ളൂ.. പേരിനൊപ്പമുള്ള വിന്‍ എന്ന പോലെ എല്ലാത്തിലും ജയിച്ച് കയറുകയാണ് ഈ കുട്ടി മിടുക്കന്‍. ഏറ്റവും ഒടുവില്‍ ജയിച്ചു കയറിയത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കാണ്
തൃശൂര്‍ കൊടുങ്ങല്ലൂരിലെ ശ്രീനാരായണപുരം സ്വദേശികളായ വിനീത് ആതിര ദമ്പതികളുടെ മകനാണ് ആഷ്ലി വിന്‍. മുപ്പത്തിയഞ്ച് രാജ്യങ്ങളുടെ ദേശീയ പതാക പരിചയപ്പെടുത്തല്‍, ലോഗോ കണ്ട് പതിനഞ്ച് കാറുകളുടെ പേര് പറയല്‍, പ്രമുഖ വ്യക്തികളെ പരിചയപ്പെടുത്തല്‍, പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയല്‍ എന്നിവയിലൂടെയാണ് ആഷ്ലി വിന്‍ റെക്കോര്‍ഡ് ഇട്ടത്.
ഒരു വയസും ഒമ്പത് മാസവും പ്രായമുള്ളപ്പോഴാണ് ഈ മിടുക്കന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചത്. 9 പ്രശ്സ്ത വ്യക്തികളുടെ പേരും അവരുടെ പദവികളും കൃത്യമായി പറഞ്ഞ ആഷ് വിന്‍ ,പത്ത് വളര്‍ത്തു മൃഗങ്ങള്‍, പന്ത്രണ്ട് ശരീരാവയവങ്ങള്‍.
അഞ്ച് ഭക്ഷണ വസ്തുകള്‍, എന്നിവയ്ക്ക് പുറമേ ആറു പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാണ് ആദ്യ റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഒരിക്കല്‍ യാത്രക്കിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കണ്ട് പേര് വിളിച്ചു പറഞ്ഞതു മുതലാണ് മകന്റെ കഴിവ് ശ്രദ്ധിച്ചതെന്ന് അമ്മ ആതിര പറഞ്ഞു. കുഞ്ഞു വികൃതികള്‍ക്കിടയിലും ആഷ്‌ലി ആകെ തിരക്കിലാണ്. പുതിയതായെന്ത് പഠിക്കണമെന്ന തിരക്കും ഈ കുരുന്നിനുണ്ട്.