Share this Article
പള്ളിവക ഓഡിറ്റോറിയത്തിൽ ഒത്തുചേരൽ; തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷം
വെബ് ടീം
posted on 07-07-2024
1 min read
/clash-at-st-marys-forane-church-tripunithura

കൊച്ചി: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷം. ഏകീകൃത കുർബാന അനുകൂലികളും ജനാഭിമുഖ കുർബാന അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച പള്ളിയിലെ സിയോൻ ഓഡിറ്റോറിയത്തിൽ ജനാഭിമുഖ കുർബാന അനുകൂലികൾ സംഘടിപ്പിച്ച ഫൊറോന വിശ്വാസ സംഗമത്തോടനുബന്ധിച്ചാണ് പള്ളിവളപ്പിൽ സംഘർഷമുണ്ടായത്.

ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30-ഓടെ ഫൊറോനയിലെ ഏകീകൃത കുർബാന അനുകൂലികൾ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോൻ ഓഡിറ്റോറിയത്തിലെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ പ്രകോപനവുമായെത്തി. ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമുണ്ടായത്. ഏതാനും പേരെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുർബാന അനുകൂലികൾ പിരിഞ്ഞു.

സിയോൻ ഓഡിറ്റോറിയത്തിൽ സഭയ്ക്കെതിരെയുള്ള സമ്മേളനം നടത്തുവാൻ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുർബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പള്ളിവളപ്പിൽ സഭയ്ക്കെതിരെയുള്ള യോഗം നടത്തിയാൽ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികൾക്കും പോലീസിനും ഏകീകൃത കുർബാന അനുകൂലികൾ കത്തും നൽകിയിരുന്നു. സമ്മേളനം പള്ളി വളപ്പിൽനിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുൾപ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories