Share this Article
image
മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
In Malappuram, four people have been diagnosed with malaria.

മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം.ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ് .

ഒഡീഷയിൽ നിന്നുള്ള തൊഴിലാളിക്കാണ് നിലമ്പൂരിൽ രോഗം സ്ഥിരീകരിച്ചത് . നിലമ്പൂർ ജില്ല ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. നിലമ്പൂരിൽ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.കടുത്ത പനി, വിറയല്‍, വിട്ടുമാറാത്ത തലവേദന, ശരീരവേദന എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ നേടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയി്

അതേസമയം, മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചതോടെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​ വ​കു​പ്പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്. അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ആ​ദ്യ​മാ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പൊ​ന്നാ​നി, ഈ​ഴു​വ​ത്തി​രു​ത്തി, ത​വ​നൂ​ർ ബ്ലോ​ക്കു​ക​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റ്, ആ​ശ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ദേ​ശ​ത്ത് സ​ർ​വേ ന​ട​ത്തി.

നാ​ലു പേ​ര​ട​ങ്ങു​ന്ന പ​ത്ത് സം​ഘ​ങ്ങ​ൾ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. 1200 ര​ക്ത​സാ​മ്പ്ൾ ശേ​ഖ​രി​ച്ചാ​ണ് ര​ണ്ടു മ​ല​മ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 21, 54, 17 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മൂ​ന്നു സ്ത്രീ​ക​ളി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ മൂ​ന്നു കേ​സു​ക​ളാ​ണ് വാ​ർ​ഡ് അ​ഞ്ചി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ​യി​ലെ 4, 5, 6, 7 വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​തി​രോ​ധ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​തു​കു​ ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉട​ൻ ന​ട​ക്കും.

രാ​ത്രി​യി​ൽ കൊ​തു​കു​വ​ല ഉ​പ​യോ​ഗി​ക്കാ​നും കൊ​തു​ക് ന​ശീ​ക​ര​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​നി ബാ​ധി​ച്ച​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തു​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​ന ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​യാ​വ​ണ​മെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു. ഉ​റ​വി​ട​ന​ശീ​ക​ര​ണം, ഫോ​ഗി​ങ്, സ്പ്രേ​യി​ങ് എ​ന്നി​വ ന​ട​ക്കും. 100 ആ​രോ​ഗ്യ ​പ്ര​വ​ർ​ത്ത​ക​രെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചു. മൂ​ന്നാ​ഴ്ച ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories