ടോള്‍പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ നിന്നും ഇരട്ടി ടോള്‍ വാങ്ങിക്കാനാണ് നീക്കം.
2014 ന്റെ ആരംഭം മുതല്‍ ഫാസ്ടാഗ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെയാണ് അത് കര്‍ശനമായി തുടങ്ങിയത്. ഫാസ്റ്റ് ടാഗിന്റെ ഉപയോഗം മൂലം ടോള്‍ പ്ലാസയിലെ മണിക്കൂറുകള്‍ നീണ്ടും നില്‍ക്കുന്ന കാത്തിരിപ്പിന് വിരാമമായിട്ടുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴും ഫാസ്റ്റ് ടാഗ് എങ്ങനെ ശരിയായി ഉപയോഗിക്കണം എന്ന് അറിയാത്തവര്‍ ഉണ്ട്. ടോള്‍ പ്ലാസകളില്‍ പലപ്പോഴും വാഹനത്തിന്റെ മുന്‍വശത്ത് ഫാസ്ടാഗ് ഒട്ടിക്കാത്ത വാഹനങ്ങള്‍ കാണാറുണ്ട്. ടോള്‍ പ്ലാസയില്‍ വന്ന് ഫാസ്ടാഗ് കൈയില്‍ പിടിച്ച് വിന്‍ഡ്സ്‌ക്രീനിലൂടെ കാണിക്കുകയാണ് ചിലരുടെ രീതി.
ഇക്കാരണത്താല്‍, ടോള്‍ പ്ലാസയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ക്ക് ഫാസ്ടാഗ് വായിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ടോള്‍ പ്ലാസയില്‍ വാഹനങ്ങളുടെ അനാവശ്യ ക്യൂകള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് മൂലമാണ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദേശീയ പാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഇരട്ടി നികുതി ഇടാക്കാനാണ് ആലോചനകള്‍.