Share this Article
ബാധ്യത തീർക്കാൻ ജ്വല്ലറിയിൽ മോഷണം, സ്പ്രേയടി, കുടുംബസുഹൃത്തുക്കളായ യുവതിയും യുവാവും പിടിയിൽ
വെബ് ടീം
posted on 22-07-2024
1 min read
couple-arrested-gold-theft

കൊല്ലം: കട ബാധ്യത തീർക്കാൻ ചടയമംഗലത്തെ സ്വർണക്കടയിൽ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ യുവതിയും യുവാവും പിടിയിൽ. സ്വർണം വാങ്ങാനെന്ന പേരിൽ വെള്ളിയാഴ്ച  ഉച്ചയ്ക്ക് യുവാവും യുവതിയും കടയിലെത്തിയായിരുന്നു മോഷണം. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ സ്പ്രേ പ്രയോഗിച്ച് സ്കൂട്ടറിൽ സിനിമാ സ്റ്റൈലിലിൽ രക്ഷപെടുകയായിരുന്നു. 10ലക്ഷം രൂപയുടെ കടബാധ്യത തീർക്കാൻ ജ്വല്ലറിയിൽ മോഷണം നടത്തിയ കുടുംബസുഹൃത്തുക്കളായ സ്നേഹയെയും സുജിത്തിനെയും ഏറെപണിപ്പെട്ടാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.

നെടുങ്കാട് കൊല്ലങ്കാവ് സ്വദേശിയാണ് സുജിത്ത് (31). തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയാണ് സ്നേഹ (27). 10 വർഷം മുൻപ് സുജിത്തിന്റെ അച്ഛൻ മരിച്ചു. പിതാവിന്റെ 10 ലക്ഷംരൂപയുടെ കടം തീർക്കാനാണ് മോഷണത്തിനു പദ്ധതിയിട്ടത്. ചെറിയ ജ്വല്ലറികൾ നോക്കി ചടയമംഗലം, നിലമേൽ, കൊട്ടാരക്കര, ആയൂർ എന്നിവിടങ്ങളിൽ ഇരുവരും പരിശോധന നടത്തി. ഇടയ്ക്ക് രണ്ടു കടകളിൽ കയറിയെങ്കിലും മോഷണം നടന്നില്ല. ചടയമംഗലത്തെ ജ്വല്ലറിയിലെത്തി ആഭരണം നോക്കുന്നതിനിടെ ഉടമയുടേയും ജീവനക്കാരുടെയും മുഖത്തേക്ക് സ്പ്രേ അടിച്ചു. അതിനുശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ രേഖകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories