Share this Article
image
എറണാകുളം ചാത്തനാട് കടമക്കുടി പാലത്തിന്റെ അലൈന്‍മെന്റ് മാറ്റിയ നടപടിയില്‍ പ്രതിഷേധം
Ernakulam Chathanad Katamakudi Bridge alignment protest

ചാത്തനാട് കടമക്കുടി പാലത്തിൻ്റെ അലൈൻമെൻ്റ് മാറ്റിയ നടപടിയിൽ പ്രദേശവാസികളുടെ പ്രതിഷേധം കനക്കുന്നതിനിടെ വിദഗ്ദ സമിതി സ്ഥലം സന്ദർശിക്കാൻ തീരുമാനം. അലൈൻമെൻ്റ് മാറ്റത്തിനെതിരായ ജനകീയ പ്രതിഷേധം പുറത്തുവന്നതിന്  പിന്നാലെയാണ് വിദഗ്ദ സമിതി സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പ് നാട്ടുകാർക്ക് ലഭിച്ചത്.

നിരന്തര സമ്മർദ്ധത്തിനൊടുവിലാണ് വിദഗ്ദ സമിതി സ്ഥലം സന്ദർശിക്കുന്നത് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമാകുന്ന പാലം ജനങ്ങൾക്ക് ഉപകാരമാകാതെ മാറുമെന്ന പരാതിയാണ് നാട്ടുകാർക്ക്. അലൈൻമെൻ്റ് മാറ്റാതെ പാലം പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നത്.

പാലം അപ്രോച്ച് റോഡിനായി അക്വയർ ചെയ്ത സ്ഥലം എന്ത് കൊണ്ട് ഉപeയാഗിക്കുന്നില്ലന്നാണ് നാട്ടുകാർ ചോദിക്കുന്ന പ്രധാന ചോദ്യം. അലൈൻ മാറ്റം അറിഞ്ഞത് മുതൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങിയ പ്രദേശവാസികൾക്ക് വിദഗ്ദ സമിതി സന്ദർശിക്കുമെന്ന വാർത്ത പ്രതീക്ഷ പകരുന്നതാണന്ന് കടമക്കുടിയിലെ പൊതു പ്രവർത്തകനായ സി.വൈ. അഗസ്റ്റിൻ പറയുന്നു.

അലൈൻമെൻ്റ് മാറ്റത്തിലൂടെ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എന്നിട്ടും ജനങ്ങളുടെ ആവശ്യം അധികാരികൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രദേശവാസിയായ എ.പി. വേണു വ്യക്തമാക്കി.

പ്രദേശിക ഭരണകൂടങ്ങളുടെയും ഗ്രേറ്റർ കൊച്ചി ഡവലപ്പ്മെൻ്റ് അതോറിറ്റിയുടെയും ശ്രദ്ധയിൽ പ്പെടുത്തിയ വിഷയത്തിൽ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നാട്ടുകാരുടെ ആക്ഷേപത്തെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതി സന്ദർശനം നടത്തുമെന്നറിയിച്ചത്.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories