കിലോക്ക് 1000ത്തിന് മുകളില്‍ നിന്ന ഉണക്കകൊക്കോ വില 300ലേക്ക് കൂപ്പുകുത്തി.മൂന്നൂറിനടുത്തെത്തിയ പച്ചകൊക്കോയ്ക്ക് വിലയിപ്പോള്‍ 70മുതല്‍ 75രൂപ വരെയാണ്.സര്‍വ്വകാല റെക്കോഡിട്ട കൊക്കോ വിലയാണ് ഏതാനും മാസങ്ങള്‍ക്കിടയില്‍ കുത്തനെ കൂപ്പുകുത്തിയത്.
ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകരെ ഞെട്ടിച്ചായിരുന്നു കൊക്കോവില കുതിച്ചു കയറിയത്.ആയിരത്തിനും മുകളിലേക്ക് വില ഉയര്‍ന്നതോടെ കര്‍ഷകര്‍ അമ്പരന്നു.എന്നാല്‍ 1050വരെയെത്തിയ ഉണക്കകൊക്കോയുടെ വിലയിപ്പോള്‍ 300ലേക്ക് കൂപ്പുകുത്തി.മൂന്നൂറിനടുത്തെത്തിയ പച്ചകൊക്കോയ്ക്ക് വിലയിപ്പോള്‍ 70മുതല്‍ 75രൂപ വരെയാണ്.
സര്‍വ്വകാല റെക്കോഡിട്ട കൊക്കോ വിലയാണ് ഏതാനും മാസങ്ങള്‍ക്കിടയില്‍ കുത്തനെ കൂപ്പുകുത്തിയത്.റെക്കോഡ് വിലയില്‍ വളരെ പെട്ടന്ന് ഇടിവുണ്ടായത് കര്‍ഷകര്‍ക്ക് നിരാശ നല്‍കുന്നുണ്ട്.എന്നാല്‍ മഴക്കാലമാരംഭിച്ചതോടെ കൊക്കയുടെ ഉത്പാദനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.
കായ്കള്‍ക്ക് ചിയ്ച്ചില്‍ ബാധിച്ചിട്ടുള്ളതാണ് പ്രതിസന്ധി. ഉത്പാദനക്കുറവായിരുന്നു കൊക്കോയുടെ വില സര്‍വ്വകാല റെക്കോഡിലെത്തിച്ചത്.രോഗബാധയും വിലയിടിവും മൂലം കര്‍ഷകര്‍ പലരും കൊക്കോകൃഷിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.
വിലയില്‍ വര്‍ധനവുണ്ടാകുമെന്നുകരുതി ഉണങ്ങിയ കൊക്കോ പരിപ്പ് സംഭരിച്ചുവച്ച കര്‍ഷകരെല്ലാം വിലയിടിഞ്ഞതോടെ ഉത്പന്നം പൂര്‍ണ്ണമായി വിറ്റഴിച്ചു കഴിഞ്ഞു.