മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് പണം നല്‍കി മാതൃകയായിരിക്കുകയാണ് നാലര വയസുകാരന്‍ റിതില്‍. വയനാട്ടിലെ ദുരിത കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ കണ്ടതോടെയാണ് സൈക്കിള്‍ വാങ്ങാനായി കരുതിവെച്ച പണം ദുരിദാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.
തിരുവനന്തപുരം നെടുമങ്ങാട് സുരഭീ ഭവനിന്‍ സുചിത്രയുടെ മകനാണ് റിതില്‍. എല്‍ കെ ജി വിദ്യാര്‍ത്ഥിയായ റിതില്‍ ഒരു വര്‍ഷമായി കുഞ്ഞു സൈക്കിള്‍ വേണമെന്ന ആഗ്രഹം വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനായി വീട്ടുകാരും ബന്ധുക്കളും നല്‍കുന്ന ചെറിയ തുകകള്‍ കൂട്ടിവെച്ച് സൈക്കിള്‍ വാങ്ങാനായി കാത്തിരിക്കുകയായിരുന്നു.
ഈ സമയത്താണ് വയനാട് ദുരന്ത വാര്‍ത്തകള്‍ റിതില്‍ ടെലിവിഷനിലൂടെ ശ്രദ്ദിക്കുന്നതും നിരവധിപ്പേര്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം രക്ഷകര്‍ത്താക്കള്‍ പറയുന്നത് കേള്‍ക്കുന്നതും. തുടര്‍ന്ന് സൈക്കിള്‍ വാങ്ങാനായി കരുതിയിരുന്ന പണമെടുത്ത് കൊടുക്കാന്‍ റിതില്‍ അമ്മയോട് ആനശ്യപ്പെടുകയായിരുന്നു.
അമ്മ വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ മനോജിനെ വിവരം അറിയിക്കുകുയും നഗരസഭ ചെയര്‍പേഴ്സന് തുക കൈമാറാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. മുത്തശ്ശന്‍ സുബ്രമണ്യവും അമ്മ സുചിത്രയോടൊപ്പം നഗരസഭ ചേമ്പറില്‍ വച്ച് തുക കൈമാറി.