Share this Article
വ്ളോഗര്‍ സൂരജ് പാലാക്കാരൻ പൊലീസ് കസ്റ്റഡിയിൽ; യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി
വെബ് ടീം
posted on 09-08-2024
1 min read
complaint-of-abuse-of-young-actress-vlogger-suraj-palakkaran-in-custody

കൊച്ചി: വ്ലോഗര്‍ സൂരജ് പാലാക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു കേസില്‍ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരുന്നു. 

ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ 2022ല്‍ പൊലീസ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories