Share this Article
തൃശ്ശൂർ മാളയിൽ വനിത ഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു
Stray dogs attack

തൃശ്ശൂർ മാള അഷ്ടമിച്ചിറയിൽ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കൾ ആക്രമിച്ചു..അഷ്ടമിച്ചിറ സ്വദേശി  പാർവതി  ശ്രീജിത്താണ് തെരുവുനായ്ക്കളുടെ  ആക്രമണത്തിന് ഇരയായത്.

ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കിൽ നിന്നും ഇന്ത്യൻ ഓയിൽ പമ്പിന്റെ പുറകുവശത്തുള്ള തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കൾ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. നായ്ക്കൾ വരുന്നത് കണ്ടു ഭയന്ന പാർവതി  പുറകോട്ട് വീഴുകയായിരുന്നു. വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കൾ രണ്ടു തുടകളിലും കൈകളിലുമായി കടിച്ചു.

കടിയിൽ  സാരമായ പരിക്കുകൾ പറ്റുകയും വീഴ്ചയിൽ  കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. തക്ക സമയത്ത് പമ്പിലെ ജീവനക്കാർ വന്നതിനാൽ ആണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയൊന്നും ഡോക്ടർ പറയുന്നു.

തെരുവുനായ ആക്രമണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നും തന്റെ സ്ഥാനത്ത് വല്ല സ്കൂൾ കുട്ടികളും ആയിരുന്നെങ്കിൽ മരണം വരെ സംഭവിച്ചേനെ എന്നും ഡോക്ടർ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories