Share this Article
Union Budget
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിനെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചു
coach Manu

പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെതിരെ പൊലീസ് കുറ്റപത്രം നല്‍കി.  ഏഴിൽ നാലു കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെൺകുട്ടികളെ മനു പലതവണ പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങള്‍ പകർത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശി മനു കെസിഎ പരിശീലകനായിരിക്കെ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് കന്‍റോൺമെന്‍റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെൺകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഈയിടെയാണ് പരാതി ലഭിച്ചത്.

ക്രിക്കറ്റ് അസോസിയേഷനിലെ വിശ്രമ മുറിയിലും ശുചിമുറിയിലും വെച്ചായിരുന്നു പീഡനം. പെൺകുട്ടികളെ തെങ്കാശിയിൽ ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെ വെച്ചും പീഡിപ്പിച്ചിരുന്നു.രജിസ്റ്റർ ചെയ്ത ഏഴു കേസുകളില്‍ നാലു കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 

പോക്സോ, ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. പെൺകുട്ടികളെ മനു പലതവണ പീഡിപ്പിച്ചെന്നും BCCIക്ക് നൽകാനെന്ന് പറഞ്ഞ് നഗ്നചിത്രങ്ങള്‍ പകർത്തിയെന്നും പോലീസ് തിരുവനന്തപുരം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

നിലവിൽ മനു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്. കേസിൽ പ്രതിയായതിന് പിന്നാലെ ഇയാളെ കെസിഎ പുറത്താക്കിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories