റഷ്യയില്‍ വന്‍ഭൂകമ്പത്തില്‍ അഗ്നിപര്‍വത സ്‌ഫോടനം.റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭുകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയതിട്ടില്ല. കംചത്ക മേഖലയിലെ ഷിവ്‌ലൂക് അഗ്നി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. എട്ട് കിലോമീറ്റര്‍ ഉയരത്തില്‍ ചാരവും പുകയും ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാംചത്ക മേഖലയില്‍ നിന്ന് 103 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.സുമദ്ര നിരപ്പില്‍ നിന്ന് 29 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്‍വലിച്ചു.