Share this Article
കണ്ണൂര്‍ വിമാനത്താവളവും പരിസരവും കയ്യടക്കി തെരുവ് നായകള്‍
stray dogs are  occupied in Kannur airport


കണ്ണൂര്‍ വിമാനത്താവളത്തില്‍ തെരുവ് നായ ശല്യം രൂക്ഷം.വിമാനത്താവളവും പരിസരവും തെരുവ് നായകള്‍ കയ്യടക്കിയ അവസ്ഥയിലാണ്.യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെത്തുന്നവര്‍ക്കും തെരുവ് നായകള്‍ ശല്യമാകയാണ്.

വിമാനമിറങ്ങി പുറത്തു വരുന്നവര്‍ക്കും അവരെ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കും ഭീഷണിയാവുകയാണ് തെരുവ് നായകള്‍.  വിമാനത്താവള പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ചിലര്‍ നായകള്‍ക്ക് ഭക്ഷണം ഇട്ട് കൊടുക്കുന്നതാണ് ഇവ അവിടെ നിന്ന് മാറാത്തതിന് കാരണം.

വിമാനത്താവളത്തിലെ കടകളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന നിര്‍ദേശം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ചിലര്‍ അതൊന്നും നോക്കാതെ ഭക്ഷണം നല്‍കും. കാര്‍ പാര്‍ക്കിങ് ഏരിയയിലും വിമാനത്താവള കോമ്പൗണ്ടിനുള്ളിലും പലയിടങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് തെരുവ് നായകള്‍.

ഇവ കടിപിടികൂടുന്നതും ആളുകള്‍ക്കിടയിലേക്ക് ഓടുന്നതുമെല്ലാം സ്ഥിര സംഭവങ്ങളാണ്. പാര്‍ക്കിങ്ങില്‍ വാഹനം വച്ച് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിലും വിമാനത്താവള കവാടത്തിന് സമീപത്തെ ഓഫീസ് വരാന്തയും ഗേറ്റ് പരിസരത്തും ഒക്കെ നായകള്‍ വിലസുകയാണ്. വിമാനത്താവള പരിസരത്തെ കുറ്റികാടുകളാണ് ഇവയുടെ കേന്ദ്രം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories