Share this Article
CCTV-യിൽ നിർണായകദൃശ്യം; കാണാതായ 13 വയസ്സുകാരി പെൺകുട്ടി നാഗർകോവിൽ സ്‌റ്റേഷനിലിറങ്ങി, വെള്ളംനിറച്ച് തിരികെ ട്രെയിനിൽ കയറിയെന്നും വിവരം
വെബ് ടീം
posted on 21-08-2024
1 min read
MISSING GIRL KAZHAKKOTTAM

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിയുടെ നിർണായകമായ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതായി റിപ്പോർട്ട്. പെൺകുട്ടി  നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി തിരികെ ട്രെയിനില്‍ കയറി യാത്രതുടര്‍ന്നതായി വിവരം. പെണ്‍കുട്ടി കഴിഞ്ഞദിവസം നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രെയിനില്‍നിന്നിറങ്ങിയ പെണ്‍കുട്ടി സ്റ്റേഷനില്‍നിന്ന് കുപ്പിയില്‍ വെള്ളം നിറച്ചശേഷം അതേ ട്രെയിനില്‍ തന്നെ കയറി യാത്രതുടരുകയായിരുന്നു.

നിലവില്‍ പോലീസ് അന്വേഷണം പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് പുരോഗമിക്കുന്നത്. കേരള പോലീസിന് പുറമേ തമിഴ്‌നാട് പോലീസും റെയില്‍വേ പോലീസും ആര്‍.പി.എഫും കന്യാകുമാരിയിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ബുധനാഴ്ച രാവിലെ മുതല്‍ കന്യാകുമാരി മേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories