കാണികളുടെ മനസ് നിറച്ച് എ ടു ഇസഡ് ഇവൻ്റ്സിൻ്റെ മറൈൻ എക്സ്പോ.കൊച്ചി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന എക്സ്പോയിലെ മത്സ്യകന്യകയും വൈവിധ്യമാർന്ന മത്സ്യങ്ങളും കാഴ്ച്ചക്കാർക്ക് കൗതുകമായി മാറുകയാണ്. എക്സ്പോ സപ്തംബർ 29നാണ് അവസാനിക്കുക.
നാല്തരം അരാപൈമ, സ്റ്റാർ ഫിഷ്, പിരാന, കാറ്റ് ഫിഷ്, റെഡ് ടെയിൽ കാറ്റ് ഫിഷ്, സ്റ്റിങ് റേ, ഇലക്ട്രിക്ക് സ്റ്റിങ് റേ,സ്നേക്ക് ഹെഡ്,, മെറൈൻ ഈൽ അടക്കം വ്യത്യസ്തമയ നാൽപ്പതോളം മത്സ്യങ്ങൾ. കാണികളുടെ മനസ് കീഴടക്കുന്ന മത്സ്യകന്യകമാർ എക്സ്പോയുടെ പ്രധാന ആകർഷണമായി മാറുകയാണ്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു എക്സ്പോക്കായി ഫിലിപ്പീനി മത്സ്യകന്യകമാർ എത്തിയിരിക്കുന്നതെന്ന് മേള സംഘടിപ്പിക്കുന്ന എ ടു ഇസഡ് ഇവൻ്റ് ഉടമ മനു എസ് നായർ പറയുന്നു.
മത്സ്യങ്ങൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളും, വസ്ത്രങ്ങളും, വിവിധ ഉത്പന്നങ്ങളും ഫുഡ് കോർട്ടും കാണികളുടെ മനം കവരുകയാണ്.
എക്സ്പോക്കെത്തുന്നവർക്ക് അമ്യൂസ്മെൻ്റ് പാർക്കുകളും ഒരുക്കിയിട്ടുണ്ട്.ഇംപോർട്ടഡ് അമ്യൂസ്മെൻറ് റൈഡുകളായ സ്ക്രീം ടവർ, സുനാമി, ഡ്രാഗൺ ട്രെയിൻ, എക്സ്ട്രാ ലാർജ് ജൈൻ്റ് വീൽ,കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ റൈഡുകൾ എന്നിവയാണ് പ്രധാന ആകർഷണം.
എറണാകുളത്തിന് പുറമെ എ ടു ഇസഡ് ഇവൻ്റ്സ് കണ്ണൂരിൽ സ്നോ ലാൻ്റും, തിരുവനന്തപുരത്ത് മറൈൻ എക്സ്പോയും ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9.30വരെയും പ്രവർത്തി ദിനങളിൽ വൈകിട്ട് നാല് മുതൽ 9.30 വരെയുമാണ് സന്ദർശന സമയം.120 രൂപയാണ് ടിക്കറ്റ് നിരക്ക്. 5 വയസിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.