Share this Article
തൃശ്ശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് പണം കവർന്നു
heft at Thrissur Vadakanchery Utralikav Temple

തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. ഗുരുതി തറക്ക് സമീപമുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. ക്ഷേത്രത്തിലെ നാഗത്തറയിലെയും ആല്‍ത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് അവിടെ നിന്നും പണമെടുക്കാന്‍ സാധിച്ചിട്ടില്ല.

ക്ഷേത്രം മേല്‍ശാന്തി ഗോപാലകൃഷ്ണ അയ്യര്‍ ഇന്ന് രാവിലെ വിളക്ക് വെക്കാനായ് ചെന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. ക്ഷേത്രം അധികൃതര്‍ വടക്കാഞ്ചേരി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories